Debate Super prime time

കേരളം ഒളിത്താവളമാകുന്നത് എങ്ങനെ?

കേരളത്തില്‍ തൊഴില്‍തേടി എത്തിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ നിന്നാണ് മൂന്ന് അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ പിടികൂടിയതായി എന്‍ഐഎ അറിയിച്ചിരിക്കുന്നത്. ലാപ് ടോപ്പും രേഖകളും കണ്ടെത്തിയെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതിയിട്ടവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത് എന്നാണ് എന്‍ഐഎ പറയുന്നത്. മൂന്ന് തൊഴിലാളികള്‍, ആറ് മാസം മുന്‍പ് നിര്‍മാണ തൊഴിലാളിയായി കൊച്ചി പാതാളത്തെത്തിയ മുര്‍ഷിദ് ഹസന്‍, പെരുമ്പാവൂരില്‍ ജോലിക്കെത്തിയ യാക്കൂബ് വിശ്വാസ്, മുഷാറഫ് ഹുസൈന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. പിണറായി സര്‍ക്കാരിന് കീഴില്‍ ഭീകരര്‍ക്ക് സ്വര്‍ഗമാണെന്ന് വി മുരളീധരനും ഭീകരര്‍ക്ക് പോലീസ് സഹായമുണ്ടെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചിരിക്കുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഇതുപോലൊരു തീവ്രവാദ സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നിരിക്കെ കേരളം ഒളിത്താവളമാകുന്നത് എങ്ങനെ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എം ബി രാജേഷ്, ആര്‍ വി ബാബു, ജാസ്മിന്‍ മുഹമ്മദ്കുഞ്ഞ്, ജോര്‍ജ് ജോസഫ്, രാജ്‌മോഹന്‍, വിഷ്ണു നരേന്ദ്രന്‍ എന്നിവര്‍.