Debate Super prime time

പ്രതിഷേധിച്ചാല്‍ പുറത്താക്കുമോ?

ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കാനൊരുങ്ങുന്ന ഇന്ത്യന്‍ കര്‍ഷകന്റെ രോഷത്തിന് കേരളത്തിന്റെ ഉറച്ച പിന്തുണ. ഇന്നലെയും ഇന്നുമായി രാജ്യസഭയില്‍ നടക്കുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ഉറച്ച ശബ്ദം അവിടെ മുഴങ്ങുന്നു. കര്‍ഷകന്റെ മരണവാറണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് കരിനിയമങ്ങള്‍ക്ക് വിടുപടി ചെയ്യാന്‍ തങ്ങളില്ലെന്ന് അവര്‍ ഉത്തരോത്തരം പറയുന്നു. അതിന്റെ പേരില്‍ എട്ട് എംപിമാരാണ് ഇന്ന് പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ടത്. ഈ സമ്മേളന കാലയളവ് മുഴുവനാണ് സസ്‌പെന്‍ഷന്‍. എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരാണ് പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ട കേരളത്തിന്റെ ശബ്ദം. കര്‍ഷകനു വേണ്ടി ശബ്ദിച്ചാല്‍ പുറത്താക്കിക്കളയും എന്നു പറയുന്നതിലൂടെ പാര്‍ലമെന്റ് അതിന്റെ മഹത്വം കളഞ്ഞു കുളിച്ചിരിക്കുന്നു. സസ്‌പെന്‍ഷന്‍ നടപടികൊണ്ട് കര്‍ഷക മാരണ ബില്ലുകള്‍ രക്ഷിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ബിനോയ് വിശ്വം, ജോര്‍ജ് കുര്യന്‍, ഡോ.രാജേഷ് എസ്.പി, അഡ്വ.ബിനോയ് തോമസ്, കെക രാഗേഷ്, എളമരം കരീം എന്നിവര്‍.