Debate Super prime time

വഴിമുട്ടിയപ്പോള്‍ വിജിലന്‍സോ?

ലൈഫ് മിഷനില്‍ സര്‍ക്കാര്‍ അവസാനം അന്വേഷണത്തിന് തയ്യാറായി. വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഉത്തരവ്. വെറും പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുക. വിജിലന്‍സ് തത്തയുടെ ചിറകരിഞ്ഞെന്ന് മുമ്പ് പറഞ്ഞവരാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് വിജിലന്‍സ് വീണ്ടും ജീവനോടെ ഇരിക്കുന്നെന്ന അറിയിപ്പ് വരുന്നത്. ലൈഫ് മിഷന്‍ വിവാദത്തിലൂടെ ഒടുവില്‍ വിജിലന്‍സിന് ഒരു ലൈഫ് കിട്ടിയിരിക്കുന്നു. ആര്‍ക്കു വേണം ഈ വിജിലന്‍സിനെ എന്ന മറുപടിയോടെ പ്രതിപക്ഷനേതാവ് അതിനെ തള്ളിക്കളയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ മുനമ്പില്‍ നില്‍ക്കുന്ന ഒരു വിവാദ വിഷയത്തില്‍ വിജിലന്‍സ് ഏതറ്റം വരെ പോകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതേപ്പറ്റി ചോദിക്കുമ്പോള്‍ ഏത് അരോപണം, ഏത് അന്വേഷണം എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിജിലന്‍സിന് ആദ്യ താക്കീത് കിട്ടിയെന്നതിന് ഇതിലധികം തെളിവ് വേണോ. എന്തുകൊണ്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിലേയ്ക്ക് ഈ വൈകിയ വേളയില്‍ കടക്കുന്നത്. സിബിഐ ഏറ്റെടുത്തേക്കും എന്ന സൂചന വരുമ്പോള്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാണോ. വഴിമുട്ടിയപ്പോള്‍ വിജിലന്‍സോ? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, എം.ലിജു, ബി.ഗോപാല!കൃഷ്ണന്‍, ജോസഫ്.സി.മാത്യു എന്നിവര്‍.