Debate Super prime time

സിപിഎമ്മിനെ കൊന്നു തള്ളുന്നോ?

45 ദിവസം. നാല് കൊലപാതകങ്ങള്‍. സിപിഎം പ്രവര്‍ത്തകരെ കൊന്നുതള്ളാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഓഗസ്റ്റ് 19ന് കായംകുളത്ത് അരുംകൊല ചെയ്തത് സിയാദിനെ. തിരുവോണത്തലേന്ന് വെഞ്ഞാറമൂട് വെട്ടിവീഴ്ത്തിയത് രണ്ട് യുവരക്തങ്ങളെ. ഹക്കും മിഥിലാജും. ഇന്നലെ സിപിഎം സംഹാരം നടന്നത് തൃശൂരില്‍. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ ഒറ്റക്കുത്തിന് കൊന്നു. സിപിഎമ്മിന്റെ സംയമനത്തെ സമൂഹത്തെ അരക്ഷിതമാക്കാനുള്ള ലൈസന്‍സായി മാറ്റുന്നവരോടുള്ള തുറന്ന യുദ്ധത്തിന് എല്ലാവരും തയ്യാറെടുക്കണം. കൊലക്കത്തി രാഷ്ട്രീയത്തെ താലോലിക്കുന്നവരെ തുറന്നു കാട്ടാനുള്ള സമയം അതിക്രമിച്ചോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സിപിഎമ്മിനെ കൊന്നു തള്ളുന്നോ? പങ്കെടുക്കുന്നവര്‍- എം സ്വരാജ്, എസ് സുരേഷ്, ബിആര്‍എം ഷഫീര്‍ എന്നിവര്‍.