Debate Super prime time

കേന്ദ്ര ഏജന്‍സികള്‍ക്ക് കാലിടറുന്നോ?

എന്‍ഐഎയ്ക്ക് ഇനി അഗ്‌നിപരീക്ഷയുടെ നാളുകള്‍. കോവിഡിന്റെ കാര്യം പറഞ്ഞ് ഇന്ന് തടിയൂരി. പക്ഷെ കോടതി വിടുന്ന ലക്ഷണമില്ല. കേസ് ഡയറി പരിശോധിച്ച കോടതി നാളെ വീണ്ടും വരാന്‍ പറഞ്ഞു. പ്രതികളുടെ ഭീകരബന്ധം, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ അവര്‍ നടത്തിയ നീക്കം. രണ്ടിനും എന്‍ഐഎ നാളെ തെളിവ് നിരത്തണം. ഇല്ലെങ്കില്‍ സ്വപ്നയടക്കം തുറുങ്കില്‍ നിന്ന് പുറത്തിറങ്ങും. ഇന്ന് വലിയ അവകാശവാദമായി എന്‍ഐഎ ഉയര്‍ത്തിക്കാട്ടിയത് രണ്ട് അറസ്റ്റുകളാണ്. ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും അറസ്റ്റ് ചെയ്ത വിവരം യുഎഇ അറിയിച്ചു എന്നതാണ് മഹാകാര്യമായി എന്‍ഐഎ അവതരിപ്പിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കാലിടറുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചോദിക്കുന്നത്. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, ജ്യോതികുമാര്‍ ചാമക്കാല, അഡ്വ.വി.അജകുമാര്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍.