Debate Super prime time

ഇഡിയുടെ കുറ്റപത്രം ഇടിത്തീയായോ?

ഇഡിയുടെ കുറ്റപത്രം ഇടിത്തീപോലെ സര്‍ക്കാരിനു മേല്‍ പതിച്ചിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഇതാദ്യമായി മുഖ്യമന്ത്രിയെ പരാമര്‍ശിക്കുന്ന രേഖ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എട്ട് തവണയാണ് സ്വപ്ന ശിവശങ്കറുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. അതില്‍ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും സ്വപ്നയുടെ മൊഴിയെ അടിസ്ഥാനമാക്കി കുറ്റപത്രം പറയുന്നു. കേന്ദ്ര ഏജന്‍സിയുടെ പ്രാഥമിക കുറ്റപത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നില്ലെങ്കിലും മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിന്ന് നീക്കി നിര്‍ത്തുന്നില്ല. പ്രതികള്‍ക്കെതിരായ കുറ്റപത്രം സര്‍ക്കാരിനെതിരായ കുറ്റപത്രം കൂടിയായോ എന്ന സംശയം ഉയരുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. ഇഡിയുടെ കുറ്റപത്രം ഇടിത്തീയായോ? പങ്കെടുക്കുന്നവര്‍- പി.എ.മുഹമ്മദ് റിയാസ്, പി.കെ.ഫിറോസ്, കെ.പി.പ്രകാശ്ബാബു എന്നിവര്‍.