Debate Super prime time

സിബിഐ അന്വേഷണം ശിവശങ്കറിലേക്കോ?

അധോലോക ഇടപാടെന്നാണ് സിബിഐയുടെ വാദം. അതില്‍ പരം ലൈഫ് മിഷന്‍ ഇടപാടിനെ വിശേഷിപ്പിക്കാന്‍ ഗുരുതരമായ മറ്റൊരു വാക്കില്ല. ദാ വരുന്നു അടുത്ത ആരോപണം. ആ ധാരണാ പത്രം എം ശിവശങ്കര്‍ അട്ടിമറിച്ചു. സര്‍ക്കാരും റെഡ്ക്രസന്റും ഒപ്പിട്ടൊരു ധാരണാപത്രം മാത്രമുണ്ട് പകല്‍ വെളിച്ചത്തില്‍. ഹാബിറ്റാറ്റ് പദ്ധതിയുണ്ടാക്കിയത് 203 അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്. അത് ചുരുങ്ങി ചുരുങ്ങി 140 ആയി. ബാക്കി തുക കറക്കുകമ്പനി വീതിച്ചെടുത്തു എന്ന് പറയുന്നു സിബിഐ. അത്താഴപ്പട്ടിണിക്കാരന്റെ കഞ്ഞിയില്‍ പച്ചമണ്ണ് വാരിയിടാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഹൈടെക്ക് തട്ടിപ്പ് നടന്നു എന്നാണ് അതിന്റെ പച്ചമലയാളം. ചേര്‍ത്തുവായിക്കേണ്ടതാണ് ഇഡിയുടെ ഭാഗിക കുറ്റപത്രത്തിലെ വാട്‌സാപ്പ് ചാറ്റുകള്‍. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സിബിഐ അന്വേഷണം ശിവശങ്കറിലേക്കോ? പങ്കെടുക്കുന്നവര്‍- എ എന്‍ ഷംസീര്‍, ജ്യോതികുമാര്‍ ചാമക്കാല, എം ടി രമേശ് എന്നിവര്‍.