Debate Super prime time

കോടികള്‍ കൊണ്ട് കളിച്ചതാര്?

കെ.എം.മാണിയെപ്പോലെ ഒരു അതികായനെ ഇല്ലാതാക്കിയത് രാഷ്ട്രീയ പ്രതിയോഗികളല്ല. ബിജു രമേശ് എന്ന ഒറ്റ വ്യക്തിയാണ്. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ്. പിന്നീട് രാഷ്ട്രീയ കേരളം കണ്ടത് അതുവരെ കാണാത്ത കാര്യങ്ങള്‍. ഒരിടവേളയ്ക്കു ശേഷം ബിജു രമേശ് ഇന്നു വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. പുതിയ വെളിപ്പെടുത്തലുകളുമായി. പുതുമയില്ലെന്ന് ബിജു പറയുന്നു. എന്നാല്‍ പുതുമയുള്ള രാഷ്ട്രീയ മാറ്റമാണ് കഴിഞ്ഞ ദിവസം നടന്നത്. മാണിയുടെ പൈതൃകവുമായി മകന്‍ ജോസ് ഇടതുപാളയത്തില്‍ എത്തി. ആ പൈതൃകത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ബിജു രമേശ് കേരളത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നു. നോട്ടടിക്കുന്ന യന്ത്രം. ആരെയും വലവീശിപ്പിടിക്കാന്‍ കൈനിറയെ കോടികള്‍. അതുകൊണ്ട് ഇടതു മുന്നണിയിലെ ഘടകകക്ഷിയല്ല, നോട്ട് കക്ഷിയായിട്ടാണ് ജോസിന്റെ വരവെന്ന് ബിജു രമേശ് സൂചിപ്പിക്കുന്നു. കോടികള്‍ കൊണ്ട് കളിച്ചതാര്? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, സജി മഞ്ഞക്കടമ്പില്‍, ജോര്‍ജ് പൊടിപാറ, ബിജൂ രമേശ് എന്നിവര്‍.