Debate Super prime time

മന്ത്രിമാര്‍ പോയതെന്തിന്?

മന്ത്രിമാരായ കെ.ടി.ജലീലും കടകംപള്ളിയും ഇടയ്ക്കിടെ കോണ്‍സുലേറ്റില്‍ കയറിയിറങ്ങിയത് എന്തിനാണ്. സ്വപ്‌നയും സരിത്തും ഇഡിക്ക് നല്‍കിയ മൊഴി പുറത്തു വരുമ്പോള്‍ ഉയരുന്ന ചോദ്യമാണ് അത്. കോണ്‍സുലേറ്റില്‍ മന്ത്രിമാര്‍ക്ക് എന്തു കാര്യം. സ്വന്തം കാര്യമെന്ന ഉത്തരമാണ് മൊഴികളില്‍ നിന്ന് തെളിയുന്നത്. ജലീല്‍ പറഞ്ഞത് റമദാന്‍ കിറ്റ് വിതരണത്തിന് കോണ്‍സുലേറ്റ് തന്നെ ബന്ധപ്പെട്ടെന്നാണ്. സ്വപ്നയുടെ മൊഴി നേരേ തിരിച്ചാണ്. മന്ത്രി അങ്ങോട്ടാണ് വിളിച്ചതെന്ന് സ്വപ്ന പറയുന്നു. കോവിഡ് കാലത്ത് സ്വന്തം മണ്ഡലത്തില്‍ കൊടുക്കാന്‍ ആയിരം കിറ്റ് വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു എന്നാണ് സ്വപ്നയുടെ മൊഴി. കോണ്‍സുലേറ്റില്‍ ജലീല്‍ ഒരാളെ തിരുകി കയറ്റാന്‍ നോക്കിയ കാര്യവും മൊഴിയിലുണ്ട്. കടകംപള്ളിയെ കുറിച്ചു പറഞ്ഞത് സരിത്താണ്. മകന്റെ വിദേശ ജോലിക്കായി കടകംപള്ളി കോണ്‍സുലേറ്റിനെ സമീപിച്ചെന്നാണ് മൊഴി. എന്നാല്‍ മകന്‍ ഖത്തറിലാണെന്നാണ് കടകംപള്ളിയുടെ വിശദീകരണം. പ്രതികളുടെ വെളിപ്പെടുത്തല്‍ വരുന്നതു വരെ മന്ത്രിമാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. മന്ത്രിമാര്‍ക്ക് മറയ്ക്കാനുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, ജോസഫ് വാഴയ്ക്കന്‍, പി.ആര്‍.ശിവശങ്കരന്‍ എന്നിവര്‍.