Debate Super prime time

പ്രതികരിച്ചാല്‍ പ്രതികാരമോ?

മന്ത്രി കെ.ടി.ജലീല്‍ എന്തൊക്കെയാണ് മന്ത്രിക്കസേരയിലിരുന്ന് കാട്ടുന്നത്. പ്രവാസിയായ മലപ്പുറം സ്വദേശിയെ ഗള്‍ഫില്‍ നിന്ന് നാടുകടത്തിച്ചു നാട്ടിലെത്തിച്ച് പ്രതികാരം വീട്ടാന്‍ നോക്കി എന്നതാണ് മന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗുരുതര ആരോപണം. യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ, സ്വപ്നയുടെ സഹായത്തോടെയാണ് ജലീല്‍ ഈ നീക്കം നടത്തിയത്. അതും സൈബര്‍ ലോകത്ത് തന്നെ ആക്രമിച്ചു എന്നതിന്റെ പേരില്‍. യാസര്‍ എടപ്പാള്‍ എന്ന ചെറുപ്പക്കാരനെയാണ് മന്ത്രി നാടുകടത്തിക്കാന്‍ നോക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ യാസര്‍ നടത്തിയ പല പ്രതികരണങ്ങളും സംസ്‌കാരത്തിന് നിരക്കാത്തതാണ്. എന്നാല്‍ തനിക്കെതിരെ പറയുന്നവരെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ദണ്ഡനം ചെയ്യാന്‍ ഒരു മന്ത്രി ഇറങ്ങിപ്പുറപ്പെടുന്നത് ജനാധിപത്യ സംസ്‌കാരത്തിനു നിരക്കാത്തതാണ്. മലബാറില്‍ നിന്ന് മന്ത്രിസഭയിലേയ്ക്കു വന്ന നാട്ടുരാജാവാണോ ജലീല്‍. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു- പ്രതികരിച്ചാല്‍ പ്രതികാരമോ? പങ്കെടുക്കുന്നവര്‍- എസ്.കെ.സജീഷ്, പി.സി.വിഷ്ണുനാഥ്, ബി.ഗോപാലകൃഷ്ണന്‍, എം.കെ.എം.അലി, യാസര്‍ എടപ്പാള്‍ എന്നിവര്‍.