Debate Super prime time

ശിവശങ്കറിലേക്ക് കേന്ദ്രീകരിക്കുന്നോ?

ഇഡി ഇന്ന് കോടതിയില്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇഡി കോടതിയോട് പറഞ്ഞിരിക്കുന്നത്. തീര്‍ന്നില്ല. സ്വപ്ന മുഖം മാത്രം. എല്ലാം ചെയ്തത് ശിവശങ്കര്‍. നയതന്ത്ര പാഴ്‌സലുകള്‍ വിട്ടുകിട്ടാന്‍ പല തവണ, പല തവണ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശക്തനെന്ന പദവി ഉപയോഗിച്ചാണ് സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും കള്ളപ്പണമായി വന്ന കമ്മീഷന്‍ ലോക്കറില്‍ സൂക്ഷിച്ചതിനും ഒക്കെ ശിവശങ്കര്‍ നേതൃത്വം നല്‍കിയത്. മതിയായ തെളിവുകളോടെയാണോ ശിവശങ്കറിനെ മുഖ്യസൂത്രധാരനായി ചിത്രീകരിക്കുന്നത്. അതോ അന്വേഷണത്തിന് എരിവും പുളിയും പകരാനുള്ള പുതിയ ചേരുവ മാത്രമോ. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, കെ.എസ്.ശബരീനാഥന്‍, ജോര്‍ജ് കുര്യന്‍, രഞ്ജിത് മാരാര്‍ എന്നിവര്‍.