Debate Super prime time

ഇ.ഡി പേടിയിലോ പാര്‍ട്ടിയും സര്‍ക്കാരും?

ബിനീഷ് കോടിയേരിയെ ഇഡിയും ഇന്‍കംടാക്‌സും പൂട്ടി. ബെംഗളൂരുവില്‍ ചോദ്യം ചെയ്യല്‍. തലസ്ഥാനത്തെ വീട്ടില്‍ റെയ്ഡിനുള്ള ഒരുക്കം. ലഹരി കടത്തിലേയ്ക്കു മാത്രമല്ല സ്വര്‍ണക്കടത്തിലേയ്ക്കു കൂടിയുള്ള കണ്ണിയാണോ ബിനീഷ് എന്ന സംശയം ഏജന്‍സികള്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ ബിനീഷിന് ഇനി കഠിനകാലം. മകന്റെ ചെയ്തികളെ തള്ളിപ്പറഞ്ഞുകൊണ്ട് കോടിയേരി പുലര്‍ത്തുന്ന സുരക്ഷിത അകലം പാര്‍ട്ടിക്ക് ബാധ്യതയാകുമോ. മറുവശത്ത് മുഖ്യമന്ത്രിയും പ്രതിരോധത്തിലാകുന്നു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തലപ്പത്തിരിക്കുന്ന രണ്ട് പ്രമുഖ നേതാക്കള്‍ക്ക് ഇനി പരീക്ഷണത്തിന്റെ നാളുകളോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഇ.ഡി പേടിയിലോ പാര്‍ട്ടിയും സര്‍ക്കാരും? പങ്കെടുക്കുന്നവര്‍- വി.പി.പി.മുസ്തഫ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബി.ഗോപാലകൃഷ്ണന്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.