Debate Super prime time

പൂട്ടിടാനോ ഏജന്‍സികള്‍?

കേരളത്തിന് മുകളില്‍ ആഞ്ഞുപറക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ബിനീഷ് കോടിയേരിയെ ചങ്ങലയ്ക്കിട്ട് പൂട്ടാന്‍ ഇ ഡി സര്‍വസന്നാഹങ്ങളോടും കൂടിയാണ് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ആറംഗ ഇ ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം സുരക്ഷാസേനയായി കര്‍ണാടക പോലീസ്. 'കോടിയേരി'എന്ന ബിനീഷിന്റെ വസതി, കണ്ണൂരിലെ വീട്, ബിനീഷിന്റെ ബിനാമി അബ്ദുള്‍ ലത്തീഫിന്റെ വസതി അടക്കം ഏഴിടത്ത് ഒരേ സമയം നടന്ന പരിശോധന ഈ നിമിഷത്തിലും തുടരുകയാണ്. കള്ളപ്പണ ഇടപാടിന് പുറമെ കൊക്കൈന്‍ ഉപയോഗം, വില്‍പന. ബിനീഷിന് ഇഡിയ്ക്ക് പിന്നാലെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ പൂട്ടും കാത്തിരിക്കുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന മറ്റൊരു വാര്‍ത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും ഇ ഡി നോട്ടീസ് നല്‍കിയെന്നതാണ്. പൂട്ടിടാനോ ഏജന്‍സികള്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എ സമ്പത്ത്, എസ് സുരേഷ്, പിസി വിഷ്ണുനാഥ് എന്നിവര്‍.