Debate Super prime time

ഏജൻസികളുമായി യുദ്ധം കുറിച്ചോ സർക്കാർ?

മരുതംകുഴിയില്‍ കൊടിയേരി എന്ന് പേരിട്ട ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതലുണ്ടായത് അങ്ങേയറ്റം നാടകീയ രംഗങ്ങള്‍. ഇഡിയുടെ റെയ്ഡ് നീണ്ടത് 26 മണിക്കൂറാണ്. ആ 26 മണിക്കൂറും ഞങ്ങളെ ബന്ധിക്കളാക്കി വെച്ചുവെന്ന് ഒരു കുടുംബം പറയുന്നു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടിട്ടിട്ട് അത് വീട്ടില്‍ നിന്ന് കിട്ടിയതാണെന്ന് ഒപ്പിട്ടു നല്‍കണമെന്ന് ഇഡി സംഘം ഭീഷണിപ്പെടുത്തിയെന്നാണ് ബിനീഷിന്റെ ഭാര്യയുടെ ആരോപണം. ലൈഫിന്റെ രേഖകള്‍ ചൊദിച്ചതിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വീശദീകരണം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ട ദിവസം കൂടിയാണ് ഇന്ന്. കേന്ദ്ര ഏജന്‍സികളോട് നേര്‍ക്കുനേര്‍ നിന്ന് യുദ്ധത്തിന് കച്ചമുറുക്കുന്നോ അന്വേഷണങ്ങള്‍ തീര്‍ക്കുന്ന പത്മവ്യൂഹത്തിലെ സര്‍ക്കാര്‍. ഏജന്‍സികളുമായി യുദ്ധം കുറിച്ചോ സര്‍ക്കാര്‍? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- മുഹമ്മദ് റിയാസ്, എന്‍.കെ പ്രേമചന്ദ്രന്‍, സന്ദീപ് വാര്യര്‍, എം.ആര്‍ അഭിലാഷ്, മിനി എന്നിവര്‍.