Debate Super prime time

കമറുദ്ദീനില്‍ ഒതുങ്ങുമോ?

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുസ്ലീംലീഗ് MLA എം സി കമറുദ്ദീന്‍ അറസ്റ്റിലായിരിക്കുന്നു. 115 കേസുകളുള്ളതില്‍ 4 കേസുകളിലെ 15 കോടിയുടെ തെളിവിലാണ് അറസ്റ്റ്. സ്വര്‍ണക്കടത്ത്, ബിനീഷിന്റെ അറസ്റ്റ് വിഷയങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഒന്ന് മാറണം എന്ന് സര്‍ക്കാര്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ. തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ തിരഞ്ഞെടുത്തതിനും തെറ്റ് പറയാന്‍ പറ്റുമോ. രണ്ടുമാസമായി ഇഴഞ്ഞുനീങ്ങിയ കേസില്‍ കാര്യങ്ങള്‍ തെളിഞ്ഞത് വളരെ പെട്ടെന്നാണ്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു, വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നു. ഇനിയും തലകള്‍ ഉരുളും എന്നതിന്റെ സൂചനകളും വന്നുതുടങ്ങിയിരിക്കുന്നു. സോളാര്‍ കേസ് പരാതിക്കാരിയുമായി തെളിവെടുപ്പ് എ പി അനില്‍കുമാറിനെ ലക്ഷ്യമിട്ട് തുടങ്ങിക്കഴിഞ്ഞു. ബിജുരമേശിന്റെ പുതിയ ആരോപണത്തിന്റെ ബാര്‍ക്കോഴക്കേസില്‍ ചെന്നിത്തല അടക്കമുള്ളവരെ ലക്ഷ്യമിട്ട് വിജിലന്‍സും നീക്കം തുടങ്ങിയിട്ടുണ്ട്. ബിനീഷ് കോടിയേരിയെ കോടതി 4 ദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വിളിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ മുമ്പെങ്ങുമില്ലാത്ത വിധം കൊണ്ടും കൊടുത്തും ഈ തിരഞ്ഞെടുപ്പ് കാലം മുന്നേറുമ്പോള്‍ അറസ്റ്റ് കമറുദ്ദീനില്‍ ഒതുങ്ങുമോ എന്നാണ് സൂപ്പര്‍ െ്രെപം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍ : ജയിംസ് മാത്യു MLA, എകെഎം അഷ്‌റഫ്, ബി ഗോപാലകൃഷ്ണന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍.