Debate Super prime time

ഊട്ടുന്നവരോട് എന്തിന് ഉപാധികൾ?

132 കോടി വരുന്ന നമ്മളെ ഊട്ടുന്ന അന്നദാതാക്കൾ മണ്ണിൽ വിത്തിനൊപ്പം വിതയ്ക്കുന്നത് അവന്റെ സ്വപ്നങ്ങൾ കൂടിയാണ്, അവർ തങ്ങളുടെ നിലനിൽപ്പിന്റെ ആശങ്കയിൽ നട്ത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസം പിന്നിടുകയാണ്. ദേശീയ പാതയിൽ നിന്നും സമരവേദി മാറ്റണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആവശ്യം കർഷകരുടെ അഖിലേന്ത്യ സംയുക്ത സമരസമിതി തള്ളിയിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ ഒരിഞ്ചു പിന്നോട്ടില്ലെന്നും സമരം ശക്തമാക്കുമെന്നുമാണ് കർഷകരുടെ നിലപാട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും കാര്‍ഷികനിയമം പിന്‍വലിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം മുന്നോട്ട് വെയ്ക്കുന്ന സാധ്യതകളെ കുറിച്ചാണ് മൻ കീ ബാത്തിൽ പറഞ്ഞത്. ബുറാഡിയിലെ മൈതാനവളപ്പിനുള്ളിൽ കയറിയാൽ മാത്രം നടത്തേണ്ടതാണോ സമരം ചെയ്യുന്ന കർഷകരോടുള്ള ചർച്ചകൾ. കെട്ടിപ്പൊക്കിയ ബാരിക്കേഡും കുഴിച്ചുവച്ച കിടങ്ങും ജലപീരങ്കികളും ഉപയോഗിച്ചാണോ അന്നം തരുന്നവന്റെ സമരത്തെ നേരിടേണ്ടതെന്നാണ് പ്രധാന ചോദ്യം. കർഷകർ മറ്റാരുടേയെങ്കിലും കരുക്കളാണോ എന്നതാണ് മറ്റൊരു ചോദ്യം. അന്നദാതാക്കളോട് അൽപ്പം കൂടി അലിവ് വേണ്ടേ? എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ശ്രീജിത്ത് പണിക്കർ, ടിഎൻ പ്രതാപൻ, പി കൃഷ്ണപ്രസാദ്‌ എന്നിവർ.