Debate Super prime time

സമവായം ഇനിയും അകലെയാണോ?

ഇന്ദ്രപ്രസ്ഥത്തില്‍ ബലാബലം മുറുകുകയാണ്. കര്‍ഷകരുടെ ജനശക്തിയും കേന്ദ്രസര്‍ക്കാരിന്റെ അധികാരശക്തിയും തമ്മിലുള്ള ബലാബലം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രക്ഷോഭകര്‍ ഇന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആകട്ടെ നിരന്തരം കാര്‍ഷികനിയമത്തെ പ്രകീര്‍ത്തിച്ച് നിലപാട് ആവര്‍ത്തിക്കുന്നു. നാളത്തെ നിരാഹാരമടക്കം പ്രക്ഷോഭം താഴേത്തട്ടിലേക്കെത്തിച്ച് കടുപ്പിക്കുകയാണ് കര്‍ഷകര്‍. ഐക്യദാര്‍ഢ്യവുമായി കെജ്രിവാളുമുണ്ട്. സമവായം ഇനിയും അകലെയാണോ? പരിഹാരത്തിന്റെ പാത അടയുകയാണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, പി ടി ജോണ്‍, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍.