Debate Super prime time

സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തില്‍

കോണ്‍ഗ്രസിലേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്,ജനാധിപത്യത്തെയും ജനതാത്പര്യങ്ങളെയും പുച്ഛിച്ചു തള്ളുന്ന സംഘ്പരിവാറില്‍ ചേക്കേറി അതുവഴി ഗവര്‍ണര്‍ പദവിയില്‍ അമര്‍ന്നിരിക്കുന്നത്. ആരിഫിന് ആ മഹത്തായ പദവിയില്‍ അര്‍ഹതയുണ്ടോ എന്ന തലക്കെട്ടില്‍ സിപിഐ മുഖപത്രം ജനയുഗം അവരുടെ മുഖലേഖലത്തില്‍ ചോദിക്കുന്ന ചോദ്യമാണ്. അതിരൂക്ഷമാണാ വിമര്‍ശനം. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പുതിയ തലത്തിലാണ്. കര്‍ഷക പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31 ന് ഇതേ വിഷയത്തില്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ ശുപാര്‍ശ. അതിന് പിന്നാലെ ഇന്ന് മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും ഗവര്‍ണറെ പോയി കണ്ടു. ചര്‍ച്ചകള്‍ പോസിറ്റീവാണെന്നാണ് പ്രതികരണമെങ്കിലും ഡിസംബര്‍ 31 ന് സഭ വിളിച്ചുചേര്‍ക്കാന്‍ കഴിയുമെന്ന ഉറപ്പ് ഇനിയുമില്ല. പൗരത്വ ഭേദഗതി സമയത്തില്‍ കണ്ടതിലേക്കാള്‍ രൂക്ഷമായി മാറുകയാണോ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ പുതിയതലത്തില്‍ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വിഎസ് സുനില്‍കുമാര്‍, എസ് കെ സജീഷ്, ബിആര്‍എം ഷഫീര്‍, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍.