പ്രതിരോധത്തിന് സജ്ജമായി രാജ്യം
കോവിഡിന് എതിരായ ലോകയുദ്ധത്തില്‍ ഇന്ത്യയ്ക്ക് ഇന്ന് അഭിമാന ദിനം. വാക്സിന് വേണ്ടിയുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാ സെനകയും സംയുക്തമായി വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിനും, ഐസിഎംആറിന്റെ സഹകരണത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശിയമായി വികസിപ്പിച്ച കോവാവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയത്. അതേ സമയം കോവാക്സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ എംപി രംഗത്തെത്തി. മൂന്നാംഘട്ട പരീക്ഷണം നടക്കുന്നതിനിടെ കോവാക്സിന് അനുമതി നല്‍കിയത് അപക്വവും അപകടകരവുമെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പ്രതിരോധിക്കാന്‍ സജ്ജമായി രാജ്യം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഡോ.എസ് എസ് ലാല്‍, ഡോ.എ അല്‍ത്താഫ്, ഡോ.ജോസഫ് ചാക്കോ, ഡോ. പ്രദീപ്കുമാര്‍, ഡോ. ഡി. സുനില്‍ കുമാര്‍ എന്നിവര്‍.