Debate Super prime time

ലീഗിന്റെ ഗ്രഹണത്തിലോ കോണ്‍ഗ്രസ്

മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങിയോ ഇല്ലയോ. തര്‍ക്കം തുടരുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉള്ള ബന്ധം നിര്‍ത്തിയെന്ന് ലീഗ്പറയാത്തതിനാല്‍ കോണ്‍ഗ്രസിനല്ല ലീഗിനാണ് യുഡിഎഫിന്റെ കടിഞ്ഞാണെന്ന് സിപിഎം. കോണ്‍ഗ്രസിന്റെയും മതനിരപേക്ഷ നിലപാടില്‍ മാറ്റം വന്നതായി ക്രൈസ്തവ സമൂഹത്തിനുണ്ടായ തോന്നല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന സീറോ മലബാര്‍ സഭയുടെ തുറന്നു പറച്ചില്‍ സിപിഎം വിമര്‍ശനത്തിന് ബലം നല്‍കുന്നു. ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കുകയും ബിജെപിയെ വളര്‍ത്തുകയുമാണ് സിപിഎം തന്ത്രമെന്ന് രമേശ് ചെന്നിത്തല മറുപടിയും നല്‍കി. ലീഗിന്റെ ഗ്രഹണത്തിലോ കോണ്‍ഗ്രസ് എന്ന വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ടി.എന്‍ പ്രതാപന്‍, മുഹമ്മദ് റിയാസ്, നജീബ് കാന്തപുരം, സന്ദീപ് വാര്യര്‍ എന്നിവര്‍.