Debate Super prime time

ഗെയില്‍ ഒരു വിജയഗാഥയോ?

സംസ്ഥാനം വലിയ വികസന വിപ്ലവത്തിലേക്ക് ചുവടുവച്ച ദിവസമാണിന്ന്, അഭിമാനത്തോടെ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ച ഗെയ്ല്‍ പദ്ധതി കേരളത്തിന് ഇനി നല്‍കാനിരിക്കുന്നത് ചെലവ് കുറഞ്ഞ വലിയ വികസനം. പ്രതിബന്ധങ്ങളെ ഒരുമിച്ച് തരണം ചെയ്തുവെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രധാനമന്ത്രി കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ അഭിന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായതിന്റെ സന്തോഷം മുഖ്യമന്ത്രിയും പങ്കിടുന്നു. ജനക്ഷേമപദ്ധതികള്‍ എന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ പതിവുകളില്‍ നിന്ന് വന്‍കിട വികസനപദ്ധതികള്‍ കൂടി നടപ്പാക്കുന്ന പുതിയ മാറ്റത്തിന് പിണറായി വിജയന്‍ തുടക്കമിടുകയാണോ. ഗെയില്‍ ഒരു വിജയഗാഥയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അല്‍ഫോണ്‍സ് കണ്ണന്താനം, എ പ്രദീപ് കുമാര്‍, എന്‍ ഷംസുദ്ദീന്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍.