വാളയാറിലെ കുട്ടികള്‍ക്ക് നീതി
കേരളത്തിന്റെ മനസ്സാക്ഷിയുടെ മച്ചില്‍ രണ്ട് പെറ്റിക്കോട്ടുകള്‍ തൂങ്ങിയാടുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന ആ പെറ്റിക്കോട്ടുകളില് നിന്ന് കേരളത്തിന്റെ മുഖത്തേക്ക് ഇപ്പോഴും രക്തത്തുള്ളികള്‍ ഇറ്റുന്നുണ്ട്. അട്ടപ്പള്ളത്തെ ആ ഒറ്റമുറിയില്‍ കാതോര്‍ത്താല്‍ കേള്‍ക്കാം നിരാലംബമായ, നിസ്സഹായമായ ആര്‍ത്തനാദം. എസ് ഐ ചാക്കോ, ഡിവൈഎസ്പി സോജന്, പ്രോസിക്യൂഷന്, വിചാരണക്കോടതി. കേരളം കണ്ടത് അട്ടിമറികളുടെ ശവഘോഷയാത്ര. അത് പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്ന അന്വേഷ ഉദ്യോഗസ്ഥന്റെ പുളിച്ചുനാറിയ വാക്കുകള്‍. നീതിപീഠം പക്ഷെ പരമോന്നതമാണ്. ആ കൊടിയ നീതികേടുകള്‍ കോടതി കണ്ടു. അട്ടര്‍ലി ഡിസ്ഗസ്റ്റിംഗ് എന്ന വാക്കാണ്. പോലീസിന്റെ ആദ്യ അന്വേഷണം അറപ്പുളവാക്കുന്നതാണെന്ന് പറയുന്നു നീതിമാനായ ന്യായാധിപന്. അനുഭവിച്ച കൊടിയവേദനകളുടെ നീറ്റലില്‍ തലയ്ക്ക് മുകളില്‍ നില്ക്കുന്ന ഒരു കുഞ്ഞും അവളുടെ ചേച്ചിയും നമ്മള് കേള്‍ക്കാതെ പറയുന്നു. നീതിപീഠമേ നന്ദി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വാളയാര്‍ കുട്ടികളുടെ അമ്മ, എസ് കെ സജീഷ്, ബിആര്‍എം ഷഫീര്‍, സന്ദീപ് വാര്യര്‍, ജലജാമാധവന്‍ എന്നിവര്‍.