Debate Super prime time

തുടര്‍ചലനം എവിടെവരെ?

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന തീരുമാനത്തിന്റെ തുടര്‍ചലനത്തിലാണ് രാഷ്ട്രീയ കേരളം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിക്കുമെന്നതാണ് തുടര്‍ചലനത്തിലെ ഒന്നാമത്തേത്. വടകരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മുല്ലപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ നീരസം കെ മുരളീധരനും പ്രകടിപ്പിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വരവ് കോണ്‍ഗ്രസിലും യുഡിഎഫിലും മാത്രമല്ല മറ്റ് പാര്‍ട്ടികളിലും തുടര്‍ചലന സാധ്യത കൂട്ടി. ക്രൈസ്തവ വിശ്വാസികള്‍ക്ക് ബിജെപിയോട് അകല്‍ച്ചയില്ലെന്ന് പറഞ്ഞിരുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി മുന്നിലേക്ക് വരുന്നത് ആശങ്കയാകുന്നു. താക്കോല്‍ സ്ഥാനത്ത് രമേശ് ഇല്ലെന്ന പ്രചാരണം ശക്തമാക്കി എന്‍എസ്എസിനെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. തുടര്‍ചലനം എവിടെവരെ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു- പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, അഡ്വക്കേറ്റ് എ ജയശങ്കര്‍ എന്നിവര്‍.