Debate Super prime time

സഭയില്‍ ആര്‍ക്ക് മേല്‍കൈ?

ഒന്നരമണിക്കൂര്‍ ചര്‍ച്ച പറഞ്ഞ് രണ്ട് മണിക്കൂര്‍ സഭയില്‍ ഭരണപ്രതിപക്ഷം കിഫ്ബിയുടെ ഇഴകീറി. മസാലബോണ്ടും സ്‌റ്റേറ്റിന്റെ നിര്‍വചനവും ആര്‍ട്ടിക്കിള്‍ 293മൊക്കെ സഭതലത്തെ ശബ്ദമുഖരിതമാക്കി. എക്‌സിറ്റ് മീറ്റിങ്ങിന് ശേഷം മറുപടി നല്‍കാനുള്ള മിനിറ്റിസ്സ് സിഎജി അയച്ചിരുന്നു എന്നാണ് സഭയില്‍ സതീശന്റെ ഗുരുതര ആരോപണം. എങ്കില്‍ ആ മറുപടി ഹാജരാക്കൂ എന്ന് ഐസക്കിന്റെ വെല്ലുവിളി. കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ട് പ്രചാരണവിഷയമാക്കുമെന്നും വികസനം വേണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും ചര്‍ച്ച ഉപസംഹരിച്ച് ധനമന്ത്രി. കൊണ്ടും കൊടുത്തും സഭയിലെ രണ്ടു മണിക്കൂറില്‍ ആര്‍ക്ക് മേല്‍ക്കൈ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- രാജു എബ്രഹാം എംഎല്‍എ, ബിആര്‍എം ഷഫീര്‍, എസ് സുരേഷ്, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍.