Debate Super prime time

കോൺഗ്രസിന് മുഖമില്ലേ?

അങ്ങനെ നിയമസഭയുടെ അവസാനസമ്മേളനവും കഴിഞ്ഞു. സഭയിലെ പോര് കഴിഞ്ഞ് ഭരണപ്രതിപക്ഷാംഗങ്ങള്‍ തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുകയാണ്. ഒരുവശത്ത് പിണറായി വിജയന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ ഭരണത്തിന് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇപ്പുറത്ത് അങ്ങനെ ഒരു നായകന്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുള്ള സമിതിയുടെ അധ്യക്ഷന്‍ ഉമ്മന്‍ചാണ്ടിയാണ്. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയര്‍ത്തിക്കാട്ടല്‍ അല്ലെന്ന് താരിഖ് അന്‍വര്‍ പറയുന്നു. കേരളം അത്രത്തോളം പ്രധാനമെന്ന് ഹൈക്കമാന്‍ഡ് ഓര്‍മിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖമില്ല? സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസിന് മുഖമില്ലേ? പങ്കെടുക്കുന്നവര്‍- ടി.എന്‍. പ്രതാപന്‍ എം പി, എന്‍.പി. ചെക്കുട്ടി, സണ്ണിക്കുട്ടി എബ്രഹാം, അഡ്വ. എ. ജയശങ്കര്‍ എന്നിവര്‍.