Debate Super prime time

സോളാറില്‍ പൊള്ളുമോ, അതോ പൊള്ളിക്കുമോ?

2006 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്രെ അവസാന മന്ത്രിസഭായോഗം. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ലാവലിന്‍ കേസ് സിബിഐക്ക് വിട്ടു. പിറകെ വന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അത് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. ചരിത്രം ആവര്‍ത്തിക്കുന്നെന്ന് തോന്നിക്കുമാറ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുംവെട്ട്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായകനായ ഉമ്മന്‍ചാണ്ടിയും മുഖങ്ങളായി നില്‍ക്കേണ്ട മറ്റുനേതാക്കളും ലൈംഗിക ആരോപണത്തിന്റേയും സിബിഐ അന്വേഷണത്തിന്റേയും നിഴലിലാവുകയാണ്. 2006 ല്‍ പിണറായി വിജയന്റെ കേരളയാത്ര ലാവലിന്‍ ആരോപണത്തിന്റെ ഭാരം താങ്ങിയതുപോലെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്രയില്‍ സോളാര്‍ വിവാദത്തിന്റെ ചൂടേല്‍ക്കുമെന്നുറപ്പ്. വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ കൂടി കേന്ദ്രബിന്ദുവായി സോളാര്‍ മാറുമെന്ന് ചുരുക്കം.ഈ സോളാര്‍ താപത്തില്‍ ആര്‍ക്കൊക്കെയാകും പോള്ളലേല്‍ക്കുക? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം അനന്ദന്‍, സന്ദീപ് വാര്യര്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍.