Debate Super prime time

ഞങ്ങൾക്ക് ജോലി താ സർക്കാരേ

ആ പ്രതിഷേധവും നിസ്സഹായതയും നീറിനീറി കിടപ്പാണ് ചുരുങ്ങിയത് ഒരു രണ്ടു വർഷമായെങ്കിലും. കാലടിയിൽ വീണ ഒരു കനലാണ് ആ പ്രതിഷേധം എരിതീയാക്കിയത്. ദാ ഇന്നലയും ഇന്നും ഈ മണിക്കൂറിൽ പോലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തെരുവുകൾ സമരാത്മകമാണ്. പച്ചരി വാങ്ങാൻ വകുപ്പില്ലാത്ത യുവാക്കളുടെ സ്വാഭാവിക പ്രതിഷേധത്തെ രാഷ്ട്രീയവും നുഴഞ്ഞു കയറ്റുവുമാക്കുകയാണെങ്കിൽ അങ്ങ് ഡൽഹിയിൽ കൊടിയ മഞ്ഞത്ത് സമരം നടത്തുന്നവർക്കിടയിൽ കാലിസ്താൻ നുഴഞ്ഞുകയറ്റമെന്ന് പറഞ്ഞവരും നിങ്ങളുമായി എന്താണ് സാർ വ്യത്യാസം. സമരജീവികൾ എന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തെ നിങ്ങൾക്കെങ്ങിനെ ആർജവത്തോടെ എതിർക്കാൻ കഴിയും. ഞങ്ങൾക്ക് ജോലി താ സർക്കാരേ. പങ്കെടുക്കുന്നവർ: എസ് സതീഷ്, ജ്യോതികുമാർ ചാമക്കാല, സന്ദീപ് വാര്യർ, റിജു എന്നിവർ.