Debate Super prime time

കാപ്പനെ കൈവിട്ട് എൽഡിഎഫ്

പാലാ പിടിച്ച് ചരിത്ര നേട്ടം ഉണ്ടാക്കിക്കൊടുത്ത മാണി സി കാപ്പനെ എൽഡിഎഫ് കൈവിട്ടും. കേരള കോൺഗ്രസിന് വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാപ്പന് പാലാ നിരസിച്ചത്. പാലാ ചങ്കാണെന്ന് പറഞ്ഞിരുന്ന കാപ്പൻ യുഡിഎഫ് പാളയത്തിലേക്ക് പോകാൻ ഇനി നിമിഷങ്ങൾ മാത്രം. എൽഡിഎഫ് കൈവിട്ടെങ്കിലും പാലായിൽ മത്സരിക്കുമെന്ന് മാണി സി കാപ്പൻ ഇന്നും ആവർത്തിച്ചു. എൻസിപി ദേശീയ നേതൃത്വത്തിന്റെ അന്തിമി തീരുമാനം നാളെയാണ്. പിളരുമെന്ന പ്രതീക്ഷയിൽ എൻസിപിയെ കോൺഗ്രസ് നേതാക്കൾ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. 53 വർഷത്തിന് ശേഷം ഇടതുമുന്നണിക്ക് പാലാ നേടിക്കൊടുത്തത് അഭിമാനമായി പറയുന്ന കാപ്പനോട് ഇടതുമുന്നണി കാട്ടിയത് ചതിയോ. ഭരണത്തുടർച്ചക്കുള്ള പ്രയത്നത്തിൽ കാപ്പന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടെന്ന സിപിഎം നിലപാട് ഗുണകരമോ. കാപ്പനെ കൈവിട്ട് എൽഡിഎഫ്. പങ്കെടുക്കുന്നവർ: പിസി ജോർജ്, ജ്യോതികുമാർ ചാമക്കാല, ആനത്തലവട്ടം ആനന്ദൻ, സാജു എം ഫിലിപ്പ് എന്നിവർ.