Debate Super prime time

എൽഡിഎഫ് ജാഥയുടെ വരവും കാപ്പൻെറ പോക്കും

ചെങ്കൊടി പിടിച്ച് വികസനമുന്നേറ്റ ജാഥയുടെ വരവും ആ കൊടി താഴെയിട്ട് കാപ്പന്റെ പോക്കുമാണ് ഇന്നത്തെ രാഷ്ട്രീയവാർത്ത. പ്രതിപക്ഷത്തിന് കൊടിയ നശീകരണ വാസനയെന്നാണ് മുഖ്യമന്ത്രിയുടെ ചാട്ടുളി. തദ്ദേശതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസം പിണറായി വിജയൻ ഇന്നും മറച്ചുവെച്ചില്ല. എന്തായാലും ഉപതെരഞ്ഞെടുപ്പിൽ കെട്ടിയ പാലാക്കോട്ടയിൽ നിന്ന് തനിച്ചിറങ്ങി നടക്കുകയാണ് കാപ്പൻ. തനിച്ചിറങ്ങിപ്പോയെന്ന് പറയുന്നവർക്കുള്ള മറുപടി നാളെ കാണാം എന്നാണ് പാലായിലെ പുതിയ മാണിയുടെ വെല്ലുവിളി. ഏഴ് ജില്ലാ കമ്മിറ്റികളടക്കം പ്രധാനനേതാക്കളെയടക്കം നൂറ് കണക്കിന് പ്രവർത്തകരെ അടക്കം അണിനിരത്തി നാളെ കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യമാകും. കാപ്പനല്ല ആരു പോയാലും സർക്കാരിന്റെ തുടർ ഭരണമുറപ്പെന്ന ഇടത് ആത്മവിശ്വാസത്തിന് അടിത്തറബലമെന്ത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എ സമ്പത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, കെജെ ജോസ് മോൻ, ശ്രീജിത്ത് പണിക്കർ എന്നിവർ