ഇരട്ടവോട്ടിൽ ഇരുട്ടടിയോ?
ഇരട്ടവോട്ടിൽ നാലു ലക്ഷത്തി മുപ്പത്തിനാലായിരം പേരുടെ വിവരങ്ങൾ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യത ലംഘിച്ചു എന്ന ആരോപണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്തെത്തിയിരിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഐ പി അഡ്രസ്സിൽ കേരളത്തിലെ ജനങ്ങളുടെ വിവരങ്ങളും ഫോട്ടോയുമടക്കം പ്രതിപക്ഷ നേതാവ് അനുമതിയില്ലാതെ എങ്ങനെ പുറത്തുവിടും എന്നതാണ് ചോദ്യം. ഇരട്ടവോട്ടിൽ ഇരുട്ടടിയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പഴകുളം മധു, ശ്രീജൻ ബാലകൃഷ്ണൻ, അഡ്വ അരുൺ, ശ്രീജിത് പണിക്കർ, ജതിൻ ദാസ് എന്നിവർ.