Debate Super prime time

ജലീലിനെ പുറത്താക്കുമോ?

ചരിത്രത്തിലാദ്യമായി ഒരു മന്ത്രിയെ പുറത്താക്കണമെന്ന് ലോകായുക്ത വിധിച്ചിരിക്കുന്നു. ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെതിരായ മുഴുവൻ ആരോപണങ്ങളും ശരിവച്ചാണ് ലോകായുക്ത വിധി. ചട്ടങ്ങൾ ലംഘിച്ച് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ച ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയശേഷം അടിയന്തര നടപടി എടുക്കണമെന്നാണ് ഉത്തരവ്. ജലീലിനെ പുറത്താക്കുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പി കെ ഫിറോസ്, അഡ്വ. പ്രകാശ് ബാബു, എം.പ്രകാശൻ എന്നിവർ

Mathrubhumi News is now available on WhatsApp. Click here to subscribe.