Debate Super prime time

സ്പീക്കർ ചോദ്യമുനയിലോ?

ഒടുവിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. യുഎഇ കോണ്സൽ ജനറൽ വഴി ഗൾഫിലേക്ക് ഡോളർ കടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. 4 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ഇന്നലെ ഉച്ചയോടെയായിരുന്നു. ഇന്ന് വാർത്ത പുറത്തു വന്നതോടെ കസ്റ്റംസ് വീട്ടിലെത്തിയ കാര്യം സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ പരിരക്ഷയിൽ നിന്ന് പുറത്തിറങ്ങിയാൽ പി ശ്രീരാമകൃഷ്ണൻ കുരുക്കിലാകുമോ? സ്പീക്കറെ വളഞ്ഞ് അന്വേഷണം. സ്പീക്കർ ചോദ്യമുനയിലോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എ സമ്പത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, എസ് സുരേഷ് എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.