Debate Super prime time

രാജിയല്ലേ മര്യാദ?

ലോകായുക്തയുടെ ഉത്തരവ് ഉണ്ടായിട്ടും കെടി ജലീലിനെ എന്തിന് മന്ത്രി പദവിയിൽ നിലനിർത്തുന്നു എന്ന ചോദ്യത്തിനിടെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന രേഖ ചർച്ചയാകുന്നു. കാരണം ജലീലിനെതിരായ ലോകായുക്ത ഉത്തരവിലേക്ക് നയിച്ച യോഗ്യത തിരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു. അധിക യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ തീരുമാനം ആവശ്യമില്ലെന്നെഴുതിയ ഫയലിലാണ് മുഖ്യമന്ത്രിയുടെ ഒപ്പ്. ഇതോടെ ജലീലിനെ സംരക്ഷിക്കുന്നത്, മുഖ്യമന്ത്രിയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരാൻ തീരുമാനിച്ചതിനാൽ മന്ത്രി പദവിയിൽ തുടരാൻ പോകുന്ന ജലീലിന് ധാർമികത ബാധകമല്ലേ. സാങ്കേതികത്വത്തിന്റെ നൂലാമാലയിൽ കടിച്ചു നീങ്ങുന്ന ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ. രാജിയല്ലേ മര്യാദ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: രാജ്മോഹൻ ഉണ്ണിത്താൻ എംപി, ആനത്തലവട്ടം ആനന്ദൻ, ബി ഗോപാലകൃഷ്ണൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.