Debate Super prime time

അടച്ചിരിക്കാതെ രക്ഷയില്ല

നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് ഇന്ന് സൂപ്പർ പ്രൈം ടൈം അവതരിപ്പിക്കാൻ പ്രക്ഷകർക്ക് മുന്നിൽ ഇരിക്കുന്നത്. മലയാള മാധ്യമരംഗത്ത് സുപരിചിതനായ വിപിൻ ചന്ദ്, ഞങ്ങളുടെ പ്രിയപ്പെട്ട വിപിൻ കോവിഡിന് കീഴടങ്ങിയത് ഇന്ന് പുലർച്ചെയാണ്. വിപിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് സൂപ്പർ പ്രൈം ടൈം തുടങ്ങുന്നു. സംസ്ഥാനത്ത് ഇന്നും കോവിഡ് കണക്കുകൾ ഉയർന്നു തന്നെ. പരിശോധനകൾ കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന നിലയിൽ. രണ്ട് ദിവസം ലോക്ഡൗണുമായി സഹകരിച്ച ജനം നിയന്ത്രണം ലംഘിച്ചാൽ കോവിഡിനെ തടഞ്ഞുനിർത്തൽ അസാധ്യമാകും. നിയന്ത്രണം കടുപ്പിച്ച ഡൽഹിയിൽ രണ്ടാഴ്ച കൊണ്ട് രോഗബാധിതർ കുത്തനെ കുറയുന്നത് പ്രതീക്ഷ നൽകുന്നതാണ്. അടച്ചിരിക്കാതെ രക്ഷയില്ല. ചർച്ചയിൽ പങ്കെടുക്കുന്നവർ: വിഎസ് സുനിൽകുമാർ, ഡോ രാജീവ് ജയദേവൻ, ഡോ വിജയകൃഷ്ണൻ, ജസ്റ്റിൻ പോൾ, ലോക്നാഥ് ബെഹ്റ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.