Debate Super prime time

കൊള്ളയ്ക്ക് കുരുക്കിട്ടോ കോടതി?

ആയിരക്കണക്കിന് നിസ്സഹായരായ കോവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇന്ന് കോടതി തന്നെ പുറം ലോകത്തെ അറിയിച്ചത്. നാട് ജീവനുവേണ്ടി പിടയുന്ന കാലം നല്ല കൊയ്ത്ത് കാലമായി കണ്ട വൻ കച്ചവടക്കാർക്ക് പക്ഷേ സർക്കാരിന്റെ പിടിവീണു. എല്ലാ ആശുപത്രികൾക്കും ഏകീകൃത നിരക്ക്. അധികതുക ഈടാക്കിയാൽ പത്തിരട്ടി പിഴ. പരാതി വന്നാൽ പരിശോധിക്കാൻ അതോറിറ്റി. നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികൾ പറഞ്ഞ് നോക്കിയെങ്കിലും സർക്കാർ ഉത്തരവിനെ അഭിനന്ദിക്കുകയായിരുന്നു കോടതി. കോടതിയും സർക്കാരും പറഞ്ഞത് ഈ നിമിഷം മുതൽ സ്വകാര്യ ആശുപത്രികൾ നടപ്പാക്കിത്തുടങ്ങുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: സിനി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, അഡ്വ സാബു ജോസഫ്, ഡോ മുരളീധരൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.