Debate Super prime time

കനലായി ഗൗരി

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു യുഗാന്ത്യമാണ് ഇന്ന് കണ്ടത്. തളരാത്ത, കരയാത്ത കെ ആർ ഗൗരിയമ്മ വിടവാങ്ങി .കേരളത്തിന്റെ വിപ്ലവ നക്ഷത്രമെന്ന വിശേഷം ഏറ്റുവാങ്ങിയ ഗൗരിയമ്മ നാടുള്ള കാലത്തോളം ഓർമ്മിക്കപ്പെടും. .ഭൂപരിഷ്കരണനിയമം, കുടിയൊഴിപ്പിക്കൽ നിരോധനനിയമം തുടങ്ങിയ കാലത്തെ മാറ്റിമറിച്ച വിപ്ളവകരമായ നിയമനിർമ്മാണങ്ങൾക്ക് പിന്നിലെ ചാലകശക്തിയായിരുന്ന ഗൗരിയമ്മ സംഘർഷഭരിതവും സംഭവബഹുലവുമായ ജീവിതമാണ് നയിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ട ഗൗരിയമ്മയുടെ കലഹങ്ങളും തിരിച്ചുവരവുകളും എന്നും കേരള രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി . ആ കർമകാണ്ഡത്തിന് മുന്നിൽ ആദരമർപ്പിക്കുകയാണ് ഇന്ന് സൂപ്പർ പ്രൈം ടൈം. പങ്കെടുക്കുന്നവർ: കെ വി തോമസ്, സി. ബി ചന്ദ്രബാബു,അഡ്വക്കേറ്റ് എ ജയശങ്കർ, ചെറിയാൻ കൽപ്പകവാടി എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.