Debate Super prime time

വനിതാസഖാവിനെ ചവിട്ടിയോ വനിതാ മതില്‍ ഉയര്‍ത്തല്‍?

പി.കെ.ശശി എം.എല്‍.എ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം സ്ഥിരീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പരാതി നല്‍കാനെടുത്ത ദീര്‍ഘമായ കാലതാമസം അതിന് യുവതി നല്‍കുന്ന വ്യത്യസ്തമായ വിശദീകരണങ്ങളും പരസ്പരം പൊരുത്തപെടുന്നതല്ലെന്ന നിഗമനത്തിലാണ് പീഡനശ്രമം എന്ന പരാതി തള്ളിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ​ വനിതാസഖാവിനെ ചവിട്ടിയോ വനിതാ മതില്‍ ഉയര്‍ത്തല്‍? എന്നാണ് സൂപ്പര്‍ പ്രൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അഡ്വ.ജയശങ്കര്‍, ജ്യോതികുമാര്‍ ചാമക്കാല, എം ജി മല്ലിക എന്നിവര്‍ ചര്‍ച്ചയില്‍. സാറ ജോസഫ്, ജോസഫ് സി മാത്യു എന്നിവര്‍ ടെലിഫോണിലും ചേരും.