Debate Super prime time

സ്വന്തം പാര്‍ട്ടിക്കാരിയുടെ മാനം രക്ഷിക്കാത്ത സി.പി.എം വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കുമോ?

വനിത മതില്‍ വിജയിപ്പിക്കാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഹൈന്ദവ മതിലെന്നും സര്‍ക്കാര്‍ മതിലെന്നും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മതിലെന്നും ഉള്ള ആരോപണങ്ങള്‍ക്കിടെയാണ് സി.പി.എമ്മിനെ വെട്ടിലാക്കി പി.കെ ശശിയെ സംരക്ഷിക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്വന്തം പാര്‍ട്ടിക്കാരിയുടെ മാനം രക്ഷിക്കാത്ത സി.പി.എം വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ എങ്ങിനെ മതില്‍കെട്ടുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വനിത മതിലിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇടതു മുന്നണിക്ക് കഴിയുന്നുണ്ടോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. കെ.എന്‍ ബാലഗോപാല്‍, ജ്യോതികുമാര്‍ ചാമക്കാല, കെ. സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.