Debate Super prime time

മനിതിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നതാര്?

ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് പ്രഖ്യാപിച്ചെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികളുടെ സംഘമായ മനിതി ദര്‍ശനം സാധ്യമാകാതെ മടങ്ങി. ഇതിനിടെ മലചവിട്ടാന്‍ പോലീസ് സംരക്ഷണത്തില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചതും പ്രതിഷേധം കണക്കിലെടുത്താണ്. മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശാന്തമായിരുന്ന സന്നിധാനത്ത് പൊടുന്നനെ സംഘര്‍ഷത്തിന്റെ വിത്ത് പാകിയത് ആരെന്നും ചരട് വലിച്ചതാരൊക്കെയെന്നും വിവാദം പുകയുകയാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നാടകമെന്ന് ബിജെപിയും സര്‍ക്കാരിന്റെ ബുദ്ധശൂന്യതയെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഇന്ന് വന്നവരുടെ മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കേണ്ട നിരീക്ഷക സമിതിയുടെ തലയില്‍ വെച്ചുകെട്ടുകയാണ് സര്‍ക്കാര്‍. ശബരിമലയില്‍ സംഘര്‍ഷത്തിന്റെ പകല്‍ അവസാനിക്കുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു, മനിതിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നതാര് ? പി.കെ ബിജു, ജ്യോതികുമാര്‍ ചാമക്കാല, ജെ.ആര്‍ പദ്മകുമാര്‍, അമ്മിണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുക്കുന്നു.