Debate Super prime time

സര്‍ക്കാരിനെ അട്ടിമറിക്കാനോ?

ശബരിമലയില്‍ നെല്ലും പതിരും തിരിയുന്നു. പറഞ്ഞതെല്ലാം വെള്ളാപ്പള്ളി വിഴുങ്ങി. ശ്രീധരന്‍പിള്ള വിജയത്തിന്റെ പട്ടിക നിരത്തി. ഇടതുമുന്നണി സമ്മേളനം വിളിച്ചു കൂട്ടലിലേയ്ക്കും കടക്കുന്നു. ഇതാണ് ഇന്നത്തെ ചിത്രം. വിശ്വാസികളുടെ സമരത്തിനെതിരെ ബദല്‍ സമരം നടത്തുമെന്ന് വീമ്പു പറഞ്ഞ വെള്ളാപ്പള്ളി പിന്‍വലിഞ്ഞു. എന്നുമാത്രമല്ല യോഗത്തിലെ വിവിധ രാഷ്ട്രീയ വിശ്വാസികള്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ അനുവാദവും നല്‍കി. ചങ്ങനാശേരിക്കു മുന്നില്‍ മുട്ടുകുത്തിയതിന് സര്‍ക്കാരിനു കിട്ടിയതാണ് ഇപ്പോഴത്തെ പ്രഹരമെന്നും അതനുഭവിക്കട്ടെയെന്നും വെള്ളാപ്പള്ളി പഴിക്കുകയും ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാനോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.എസ്.കുമാര്‍, കെ.എന്‍.ബാലഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.അജകുമാര്‍ എന്നിവര്‍.