Debate Super prime time

അടിയറവ് പറഞ്ഞോ അന്വേഷണ ഉദ്യോഗസ്ഥന്‍?

ബിഷപ്പ് കേസില്‍ പോലീസ് പറഞ്ഞത് വിഴുങ്ങി. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ തെളിവില്ലന്ന് പറയിച്ചു. പിന്നെ തെളിവ് ഉണ്ടന്ന് പറഞ്ഞത് എന്തിനെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിക്കുവെന്നായിരുന്നു ഐ ജിയുടെ മറുപടി. ജലന്ധറില്‍ പോകുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് കൊടുത്തത്. ജലന്ധറില്‍ ചെന്ന് എടുത്ത മൊഴിയില്‍ മറ്റ് കാര്യങ്ങള്‍ വന്നപ്പോള്‍ പൊരുത്ത കേടുകള്‍ ഉണ്ടായി. കഴിഞ്ഞില്ലേ ബിഷപ്പ് കേസിന്റെ കഥ. അടിയറവ് പറഞ്ഞോ അന്വേഷണ ഉദ്യോഗസ്ഥന്‍? സുപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ബിനു ചാക്കോ, ആശ, വി പി പി മുസ്തഫ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍.