Debate Super prime time

ശിരസുയര്‍ത്തി വിഹായസിലേയ്‌ക്കോ?

ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം വായിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു. മൃഗങ്ങളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗികവേഴ്ച കുറ്റകരമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിരസുയര്‍ത്തി വിഹായസിലേയ്‌ക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രഞ്ജു രഞ്ജിമാര്‍, സുകന്യ കൃഷ്ണ, ഫാ.പോള്‍ തേലക്കാട്ട്, ഡോ.സെബാസ്റ്റ്യന്‍പോള്‍, പ്രശാന്ത് പദ്മനാഭന്‍ എന്നിവര്‍.