Debate Super prime time

തെരുവിലേക്കിറക്കിയത് ആര്?

കേരളം ഒരു ചരിത്ര സമരത്തിന് സാക്ഷ്യം വഹിച്ച ദിവസമാണിന്ന്. തങ്ങളില്‍ ഒരുവള്‍ക്ക് നേരിടേണ്ടിവന്ന പീഡനത്തിന് നീതി തേടി ദൈവത്തിന്റെ മണവാട്ടിമാര്‍ തെരുവിലിറങ്ങിയ ദിവസം. അവര്‍ അഞ്ചുപേരുണ്ടായിരുന്നു.തിരുവസ്ത്രമണിഞ്ഞ 5 പേര്‍ തെരുവിലങ്ങി പറഞ്ഞത് അവര്‍ക്കൊപ്പം സഭയുമില്ല, സര്‍ക്കാരുമില്ലെന്നാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ലല്‍ കന്യാസ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെതിന് തെളിവുണ്ടെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പോലീസിന് ഇപ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവുപോരെന്ന നിലയിലാണ് . പത്തുകോടിയും മഠവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന ഇടനിലക്കാരന്റെ വെളിപ്പെടുത്തലും വാഹനത്തിന്റെ ബ്രേക്ക് തകര്‍ത്ത് വധശ്രമം നടത്തിയെന്ന മഠം ജീവനക്കാരന്റെ വെളിപ്പെടുത്തലും ഒന്നും അറസ്റ്റിന് പര്യാപ്തമായ തെളിവല്ല ഇപ്പോള്‍ പോലീസിന്. തെരുവിലേക്കിറക്കിയത് ആര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജോസഫ് സി മാത്യു, ഫെലിക്‌സ് ജെ പുല്ലൂടന്‍, ജന്ദുലേഖ ജോസഫ്, ബിനുചാക്കോ എന്നിവര്‍.