വാക്കുകളെ പേടിക്കുന്ന സർക്കാരോ?
പാർലമെന്റിൽ ഉപയോഗിക്കരുതാത്ത വാക്കുകളുടെ പട്ടിക പുതുക്കിയിരിക്കുന്നു ദുർവിനിയോഗം, വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, ഏകാധിപത്യപരം, നാടകം, കാപട്യം, നുണ എന്നൊക്കെ പറയുന്നത് അൺപാർലമെന്‍ററിയാണ്. രാഷ്ട്രീയ വിമർശനത്തിൽ നിന്ന് പ്രധാനമന്ത്രിയേയും സർക്കാരിനേയും രക്ഷിക്കാനുള്ള നീക്കമാണോ ഇത്. പ്രതിപക്ഷത്തിന്‍റെ വായ മൂടിക്കെട്ടുകയാണോ?