Debate Super prime time

പരാതി വിവാദം പ്രഹരമായോ?

ഷൊര്‍ണൂര്‍ എംഎല്‍എയെപ്പറ്റി പാര്‍ട്ടിക്ക് കിട്ടിയ പരാതിയെപ്പറ്റി പാര്‍ട്ടി നേതാക്കളായ മന്ത്രിമാര്‍ക്ക് അറിവില്ല. ഉത്തരവാദിത്തമില്ല. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രധാനിയായ ഇ.പി.ജയരാജന്റേതാണ് ഈ ന്യായം. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഇപി പ്രധാനിയാകുന്നത് എങ്ങനെയാണ്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലാണ്. അതായത് പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ അധ്യക്ഷനായി ഇപി ഇരിക്കുന്നത് എന്നര്‍ത്ഥം. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ദൂരമില്ലെന്നതിന് ഇതിലധികം എന്തു തെളിവാണ് വേണ്ടത്. പരാതി വിവാദം പ്രഹരമായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.കെ.ശ്രീകണ്ഠന്‍, കെ.സുരേന്ദ്രന്‍, ടി.എം.ശശി, ആശ എന്നിവര്‍.