Debate Super prime time

പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി തീരുമോ?

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐക്കാരിയായ യുവതി നല്‍കിയ പരാതിയെക്കുറിച്ച് സിപിഎം സെക്രട്ടറിയേറ്റ് ഒദ്യോഗിക വിശദീകരണം നല്‍കി. പരാതി ഓഗസ്റ്റ് 14 നേ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് കിട്ടി. കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. പി കെ ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം കേട്ടു.ഓഗസ്റ്റ് 31 ലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചംയ്തു. അന്വേഷണത്തിന് പി കെ ശ്രീമതി മന്ത്രി എ കെ ബാലന്‍ എന്നിവരെ ചുമതലപ്പെടുത്തി. പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി തീരുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഷാഹിദ കമാല്‍, ശിവന്‍ മഠത്തില്‍, ജ്യോതികുമാര്‍ ചാമക്കാല, എന്‍ എം പിയേഴ്‌സന്‍