Debate Super prime time

നവോത്ഥാനം പറഞ്ഞാല്‍ കാര്യം നടക്കുമോ?

ശബരിമല ഒരു വികാരമായി മാറുകയാണ്. തെരുവുകളെ നാമജപമുഖരിതമാക്കുന്ന വികാരം. വിശ്വാസികള്‍ അവരുടെ വേദനയുമായാണ് തെരുവുകളില്‍ ഇറങ്ങുന്നത്. അതിനു പിന്നില്‍ രാഷ്ട്രീയം കളിക്കുന്നവരുണ്ട്. അതു കാണുമ്പോഴും വികാരത്തെ വിലമതിക്കാതിരുന്നുകൂടാ. നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ ഉചിതഭംഗിയോടെ തന്നെ മുഖ്യമന്ത്രി ഇന്ന് ഓര്‍മിപ്പിച്ചു. എന്നാല്‍ ഫലം നാസ്തിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ബിജെപിയുടെ കോപ്പുകൂട്ടല്‍ കാണുമ്പോള്‍. ലോങ്മാര്‍ച്ചിനാണ് ആഹ്വാനം. ശ്രീധരന്‍പിള്ളയുടെ വാചകം കടമെടുത്താല്‍ വിശ്വാസികളുടെ ഒരു പടയണി. നവോത്ഥാനം പറഞ്ഞാല്‍ കാര്യം നടക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നത് എം ബി.രാജേഷ്, രാജ്‌മോഹന്‍, ഉണ്ണിത്താന്‍, കെ.വി.എസ്.ഹരിദാസ്, പി.രാമവര്‍മരാജ എന്നിവര്‍