Debate Super prime time

സർക്കാരിന് പിടിവാശിയോ

സെക്രട്ടേറിയറ്റിന് മുൻവശം ഇന്നും ജോലിക്കായി യാചിച്ചും മുട്ടിലിഴഞ്ഞും തളർന്ന ഉദ്യോഗാർത്ഥികളെക്കൊണ്ട് നിറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലെ മന്ത്രിസഭാ യോഗത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനംമെടുത്തിന്റെ വാർത്ത പുറത്തുവന്ന ഉടനെയാണ് ഉദ്യോഗാർത്ഥികൽ പൊരിവെയിലത്ത് റോഡിലിറങ്ങി മുട്ടിലിഴഞ്ഞത്. 221 പേരെ കൂടി സ്ഥിരപ്പെടുത്താൻ മാനുഷിക പരിഗണന കാട്ടിയ മന്ത്രിസഭ പക്ഷേ പി.എസ്.സി ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യം ചർച്ച ചെയ്ത് പോലുമില്ല. ജോലിക്കായുള്ള സമരം രാഷ്ട്രീയപ്രേരിതമെന്ന് പറയുന്ന സർക്കാരിന് പിടിവാശിയോ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഷാഫി പറമ്പിൽ, എഎ റഹീം, ശ്രീജിത്ത് പണിക്കർ, വിജേഷ് ചന്ദ്രൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.