Debate Super prime time

പാർട്ടി മുട്ടുകുത്തിച്ചോ?

സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കണ്ടില്ലെന്ന് നടിക്കാൻ ഇനി സർക്കാരിനാവില്ല. അവർ കാര്യങ്ങൾ ബോധ്യപ്പെട്ട് പിൻമാറട്ടെ എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അദ്ദേഹം കൂടി ഇരുന്ന സെക്രട്ടേറിയേറ്റ് തിരുത്തിയിരിക്കുന്നു. ചർച്ച വേണം, സമരം ചെയ്യുന്നവരെ ചെയ്ത കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഉന്നതതല ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അവസരമൊരുക്കണമെന്ന സെക്രട്ടേറിയേറ്റ് നിർദേശം ഉദ്യോഗാർഥികൾക്ക് എത്രമാത്രം പ്രതീക്ഷ നൽകുന്നുണ്ട്. പാർട്ടി മുട്ടുകുത്തിച്ചോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയുന്നു. പങ്കെടുക്കുന്നവർ: ജിഷ്ണു കെ നായർ, ശ്രീകുമാർ, വികെ സനോജ്, ജ്യോതികുമാർ ചാമക്കാല എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.