സർക്കാർ കേൾക്കണം ഉദ്യോഗാർത്ഥികളെ
ഒടുവിൽ സർക്കാർ ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായ ദിവസമാണിന്നി. പക്ഷെ അതൊരു ഉദ്യോഗസ്ഥതല ചർച്ചയായെന്ന് മാത്രം. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കേട്ടും മനോജ് എബ്രഹാമും ആഭ്യന്തര സെക്രട്ടറിയും. അത് സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗാർത്ഥികളോട് പറഞ്ഞു. ഉത്തരവ് കിട്ടും വരെ സമരം തുടരാനാണ് അവരുടെ തീരുമാനം. ഇനി പന്ത് സർക്കാരിന്റെ കോർട്ടിലാണ്. സർക്കാർ കേൾക്കുമോ ഉദ്യോഗാർത്ഥികളെ. പ്രിയപ്രേക്ഷകർക്ക് സൂപ്പർ പ്രൈംടൈമിലേക്ക് സ്വാഗതം. പങ്കെടുക്കുന്നവർ: എഎ റഹീം, രാഹുൽ മാങ്കൂട്ടത്തിൽ, ലയാ രാജേഷ്, റിജു എന്നിവർ